ബാലഭാസ്‌കറിന്റെ ജീവിതകഥ അനന്തരത്തിന്റെ ഓഡിയോ രൂപം പുറത്തിറക്കി ജാസി ഗിഫ്റ്റ്

പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ ജീവിതകഥ പറയുന്ന അനന്തരം എന്ന പുസ്തകത്തിന്റെ ഓഡിയോ രൂപം പുറത്തിറക്കി സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്. ബാലഭാസ്‌കറിന്റെ അമ്മ, അച്ഛന്‍, അമ്മാവന്‍, ഗുരുനാഥന്‍, തുടങ്ങി അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തികളിലൂടെ കഥ കടന്നുപോകുന്ന പുസ്തകമാണ് ഓഡിയോ രൂപത്തിൽ ഒരുക്കിയിരിക്കുന്നത്.

ജാസി ഗിഫ്റ്റ് പ്രൊഡക്ഷന്‍സാണ് ഓഡിയോ ബുക്ക് റിലീസ് ചെയ്തിരിക്കുന്നത്. ബാലഭാസ്‌കറിന്റെ ജീവിതത്തിലെയും ഒപ്പം സംഗീത വഴികളിലെയും യാഥാര്‍ത്ഥ്യങ്ങള്‍ വളരെ കൃത്യതയോടെ ഒപ്പിയെടുത്ത് പ്രതിപാദിക്കുന്ന ‘അനന്തരം’ എന്ന പുസ്തകം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും എഴുത്തുകാരനുമായ ജോയ് തമലമാണ് രചിച്ചത്. പുസ്തകത്തിന്റെ പ്രസാധകര്‍ സൈന്ദവ പബ്ലിക്കേഷന്‍സാണ്. ജോയ് തമലം തന്നെ രചിച്ച ‘ബാലഭാസ്‌കര്‍ സൗഹൃദം, പ്രണയം, സംഗീതം’ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് ‘അനന്തരം’.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!