‘മൂക്കുത്തി അമ്മന്‍’- ഈ തലമുറയിലെ രമ്യാ കൃഷ്ണനാണ് നയന്‍താര; സംവിധായകന്‍ ബാലാജി

നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന തമിഴ് ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. തൊണ്ണൂറുകളില്‍ ദൈവങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള ഒട്ടനവധി ചിത്രങ്ങള്‍ തമിഴില്‍ എത്തിയിട്ടുണ്ട്. അതുപോലെ എന്ന് പറയാമെങ്കിലും ‘സാമൂഹിക പ്രതിബന്ധത’യുള്ള ചിത്രമായിരിക്കും മൂക്കുത്തി അമ്മനെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചു. സിനിമ ദീപാവലി റിലീസായി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങി.

ഈ തലമുറയിലെ രമ്യാ കൃഷ്ണനാണ് നയന്‍താരയെന്നാണ് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകന്‍ ബാലാജി പറയുന്നത്. നയന്‍താരയുടെ നോട്ടത്തിലും കാഴ്ചയിലും ദിവ്യത്വം അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.“നേരത്തേയും നിരവധി പേര്‍ അമ്മനായിട്ടുണ്ട്. രമ്യാകൃഷ്ണന്‍ അമ്മനാകുമ്പോള്‍ അവരുടെ കണ്ണില്‍ കുട്ടികളോടുള്ള വാത്സല്യവും ദുഷ്ടന്‍മാരോടുള്ള വൈരാഗ്യവും കാണാം. ഈ തലമുറയിലെ കുട്ടികള്‍ കഴിഞ്ഞ 20 വര്‍ഷമായി പുതിയ അമ്മനെ കണ്ടിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം നയന്‍താര ഈ കാലത്തെ രമ്യാകൃഷ്ണനായിരിക്കും“, ബാലാജിയുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!