ഓണ്‍ലൈന്‍ ഷോട്ട് ഫിലിം ഫെസ്റ്റിവല്‍; ഫില്‍മോക്രസി ഫൗണ്ടേഷന്‍

നാല് ഷോര്‍ട്ട് ഫിലിമുകളുടെ ക്യുറേറ്റഡ് ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ തയ്യാറാക്കി ഫില്‍മോക്രസി ഫൗണ്ടേഷന്‍. നവംബർ 14ന് ആരംഭിച്ച ഫെസ്റ്റിവല്‍ 22 വരെയാണ് സംഘടിപ്പിക്കുന്നത്. നാഷണല്‍ അവാര്‍ഡ് ജേതാവായ ഫിലിംമേക്കര്‍ ഉണ്ണി വിജയന്‍ ആണ് ഫെസ്റ്റിവല്‍ ക്യുറേറ്റ് ചെയ്യുന്നത്. 21-22 തീയതികളില്‍ ഫിലിംമേക്കേര്‍സുമായും, ഫില്‍മോക്രസി മോഡലിനെ കുറിച്ച് സ്വതന്ത്ര സിനിമാപ്രവര്‍ത്തകരുമായും സംവാദവും നടക്കും.

നാലു ഷോര്‍ട്ട് ഫിലിമുകളും അവയുടെ വ്യത്യസ്തമായ ആഖ്യാനഘടനകളെ ആസ്പദമാക്കിയാണ് ക്യുറേറ്റ് ചെയ്തത്. ലളിതമായ നറേറ്റീവ് മുതല്‍ ആന്റി-നറേറ്റീവ് വരെയുള്ളവ ഇതില്‍ ഉൾപ്പെടും. ഇതിലെ ഓരോ ഫിലിമുകളിലും യാത്ര അക്ഷരാര്‍ത്ഥത്തിലും ഒരു രൂപകം എന്ന നിലയിലും സവിശേഷ പ്രതിപാദ്യമായി തന്നെ വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!