മോഹൻലാൽ- മമ്മൂട്ടി സൂപ്പര്‍സ്റ്റാറുകളുടെ ആരാധകനാണ് ഫഹദ് ഫാസിൽ

ഏതൊരു മലയാളി പ്രേക്ഷകനേയും പോലെ മോഹൻലാൽ- മമ്മൂട്ടി സൂപ്പര്‍സ്റ്റാറുകളുടെ ആരാധകനാണ് ഫഹദ് ഫാസിലും. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളായി താരങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളെക്കുറിച്ച് ഒടുവില്‍ ഫഹദ് പങ്കുവയ്ക്കുകയാണ്.

1987 ല്‍ പുറത്തുവന്ന ന്യൂ ഡല്‍ഹിയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി ചിത്രമെന്നാണ് ഫഹദ് പറയുന്നത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി ഒരുക്കിയ ന്യൂഡല്‍ഹി തനിക്ക് തിയറ്ററില്‍ പോയി കാണാനായില്ലെന്ന നിരാശയും താരം കുറിക്കുന്നു.

താനേറ്റവും ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം ആറാം തമ്പുരാനാണെന്നും ഫഹദ് പറഞ്ഞു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജികൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാന്‍ 1997ലാണ് റിലീസായത്. ഇന്നും ടിവി സ്‌ക്രീനില്‍ ആ ചിത്രങ്ങളെത്തുമ്പോള്‍ തനിക്ക് അതേ പഴയ ആവേശമാണ് തോന്നാറുള്ളതെന്നും ഫഹദ് പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!