എയര്‍ ഡെക്കാന്റെ സ്ഥാപകൻ ജി. ആര്. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ലൈ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ സൂരരൈ പൊട്രു എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയത്.സൂര്യയുടെ വൻ തിരിച്ചുവരവായി വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ വനിത പൈലറ്റായ വര്‍ഷ നായരെ കുറിച്ചാണ് ആരാധകര്‍ ഇപ്പോൾ ചര്‍ച്ച ചെയ്യുന്നത്.
സിനിമയുടെ എൻഡ് ടൈറ്റില്‍ കാര്‍ഡ് കാണിക്കുമ്പോഴാണ് വിമാനത്തില്‍ നിന്ന് വനിതാ പൈലറ്റ് ഇറങ്ങിവരുന്നത് കാണിക്കുന്നത്. വര്‍ഷാ നായരും ഭര്‍ത്താവ് ലോഗേഷും ജീവിതത്തിലും പൈലറ്റ്മാരാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വര്‍ഷാ നായര്‍ സൂരരൈ പൊട്രുവിൽ അഭിനയിച്ചത്.