പൃഥ്വിരാജ് ചിത്രമായ കാളിയന്റെ ചിത്രീകരണo ഒക്ടോബറിൽ തുടങ്ങും

പൃത്വിരാജിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാളിയൻ. ചിത്രത്തിലെ പൃത്വിയുടെ ലുക്ക് വളരെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനo നടന്നപ്പോൾ മുതൽ മറ്റു വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാള സിനിമാ ആരാധകർ.

ഈ വർഷം ഒക്ടോബറിൽ കാളിയന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജും കാളിയന്റെ മറ്റു അണിയറ പ്രവർത്തകരും കഴിഞ്ഞ ദിവസം അവസാനഘട്ട ചർച്ച നടത്തുകയുണ്ടായി. ചിത്രത്തിന്റെ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ എറണാകുളത്ത്‌ നടന്നുവരികയാണ്.

നിലവിൽ ആടുജീവിതത്തിന് വേണ്ടി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് പൃഥ്വിരാജ്‌. ഇത്‌ കഴിഞ്ഞ്‌ ആയിരിക്കും കാളിയൻ ചിത്രീകരണം നടക്കുക.

മാജിക്ക്‌ മൂൺസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ്‌ ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത്‌ നവാഗതനായ എസ്‌ മഹേഷ്‌ ആണ്. കാളിയന്റെ കാസ്റ്റിംഗ്‌ കോൾ തുടങ്ങിയ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മാജിക്‌ മൂൺസ്‌ പ്രൊഡക്ഷൻസ്‌ അറിയിച്ചു‌. ബി.ടി അനിൽ കുമാർ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌ സുജിത്‌ വാസുദേവ്‌ ആണ്.

ലൂസിഫറിന് വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ച സുജിത്‌ ആണ് കാളിയന്റെയും കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത്‌. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ്‌ കരസ്ഥമാക്കിയ ബംഗ്ലൻ ആണ് ചിത്രത്തിന്റെ ആർട്ട്‌ വർക്കർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!