ദീപാവലി ആഘോഷിച്ച് സണ്ണി ലിയോൺ

ഇടവേളകൾക്ക് ശേഷം മുംബൈയിലേക്ക് തിരിച്ചെത്തിയ നടി സണ്ണി ലിയോൺ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നീല സൽവാർ സ്യൂട്ടിൽ സുന്ദരിയായിരിക്കുന്നെന്നാണ് താരത്തിന്‍റെ ചിത്രങ്ങൾ കണ്ട ആരാധകരുടെ അഭിപ്രായം.

ആറു മാസത്തിനു ശേഷം കഴിഞ്ഞ ആഴ്ച ലോസ് ഏഞ്ചൽസിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ വിവരം താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തന്നെ ആരാധകരെ അറിയിച്ചു. കോവിഡ് രൂക്ഷതിനെ തുടർന്ന് ഇവർ വിദേശത്തുള്ള സ്ഥലത്തേക്ക് സകുടുംബം താമസം മാറുകയായിരുന്നു. സണ്ണി, ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!