ധന്യ മേരി വർഗീസ് തിരികെ സിനിമയിലേക്ക്

മലയാള സിനിമയിൽ സജീവമായിരുന്ന താരമാണ് ധന്യ മേരി വർഗീസ്. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം താരം വീണ്ടും സിനിമയിൽ എത്തുന്നു. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായികാ നായകൻമാരാകുന്ന ‘കാണെക്കാണെ’യിലാണ് ധന്യ അഭിനയിക്കുന്നത്. ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന കാര്യം ധന്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

“ഏകദേശം 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്‌ക്രീനിന് മുന്നിൽ വരാൻ പേകുന്നതിന്റെ ആവേശത്തിലാണ്. വെള്ളിത്തിരയിൽ ഞാൻ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തിൽ ആയിരുന്നു. ഇന്നത്തെ യൂത്ത് ഐക്കൺസ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാൻ പോകുകയാണ് ഇപ്പോൾ. ഉയരെക്ക് ശേഷം മനു അശോകൻ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആൽബി ഉൾപ്പെടെ പരിചിതരായ നിരവധിപേർക്കൊപ്പം വീണ്ടും വർക്ക് ചെയ്യാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവൻ ടീമിനും നന്ദി”, ധന്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!