നവീന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അഗ്നി സിറകുകള്‍. ലോക്ക്ഡൗൺ മൂലം നിർത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണഭം ഇപ്പോൾ അണിയറപ്രവർത്തകർ പൂർത്തിയാക്കി. വിജയ് ആന്റണി, അരുണ്‍ വിജയ് എന്നിവര്‍ ചിത്രത്തില്‍ നായകന്മാരായി എത്തുന്നു.
അമ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ ടി. ശിവ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നടരാജന് ശങ്കരന് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അക്ഷര ഹാസന്, നാസര്‍, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റഷ്യയിലും ഇന്ത്യയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.