നടൻ സോനു സൂദിനെ പഞ്ചാബിന്റെ സംസ്ഥാന ഐക്കണായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. ട്വിറ്ററിൽ പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. “ആളുകളുടെ യഥാർത്ഥ നായകൻ ഇപ്പോൾ പഞ്ചാബിന്റെ സംസ്ഥാന ഐക്കണാണ് – സോനു സൂദ്” എന്ന കുറിപ്പോടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ലോക്ക്ഡൗണിനിടെ നിരവധി കുടിയേറ്റക്കാരെ നടൻ നാട്ടിൽ എത്താൻ സഹായിച്ചിട്ടുണ്ട്.
നടൻ ഒരു ആത്മകഥ രചിക്കുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിൽ പാൻഡെമിക് സമയത്ത് അദ്ദേഹത്തിന്റെ അനുഭവങ്ങൾ വിവരിക്കും.സോനു സൂദ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം അക്ഷയ്കുമാറിൻറെ പൃഥ്വിരാജ് ആണ്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത് യഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചരിത്രപരമായ ആക്ഷൻ ചിത്രമാണിത്.