അഞ്ചാം പാതിര 50 കോടി ക്ലബില്‍

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് അഞ്ചാം പാതിര. ഇതിനോടകം ചിത്രം അൻപത് കോടി ക്ലബിൽ ഇടംനേടി എന്നതാണ് നിലവിലെ റിപ്പോർട്ട്. റിലീസ് ചെയ്ത് അഞ്ച് ആഴ്ച പിന്നിടുമ്പോഴാണ് ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രം അൻപത് കോടി കടന്നവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര ആദ്യദിനം തന്നെ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി സിനിമ മാറിയിരുന്നു. ഇരുവരുടെയും കരിയറിലെ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് അഞ്ചാം പാതിര.

ആഷിക്ക് ഉസ്മാനാണ് നിർമാണം. കുഞ്ചാക്കോയ്ക്കൊപ്പം ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, സുധീഷ്, ഷാജു തുടങ്ങിയവരും അഞ്ചാം പാതിരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷൈജു ഖാലിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവുമായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത. മലയാളത്തിൽ ഇറങ്ങിയ മികച്ച ത്രില്ലർ സിനിമകളുടെ കൂട്ടത്തിൽ ഒന്നാണ് അഞ്ചാം പാതിര.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!