കാർ അപകടം: മുരുക ഭഗവാൻ തങ്ങളെ രക്ഷിച്ചുവെന്ന് ഖുശ്‌ബു

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുഷ്ബു സുന്ദർ മെൽമരുവത്തൂരിനടുത്ത് നടന്ന വാഹന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു തമിഴ്‌നാട്ടിലെ ചെംഗൽപേട്ട് ജില്ലയിലെ മെൽമരുവത്തൂരിന് സമീപം ആണ് അപകടം ഉണ്ടായത്. സഞ്ചരിച്ചിരുന്ന കാറിൽ കണ്ടെയ്നർ ട്രക്ക് ഇടിക്കുകയായിരുന്നു. ഖുഷ്ബു സുന്ദർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. താൻ സുരക്ഷിതയാണെന്നും , വേൽ യാത്രയിൽ പങ്കെടുക്കാൻ കടലൂരിലേക്ക് പോകുകയാണെന്നും താരം ട്വീറ്റ് ചെയ്തു.

മുരുക ഭഗവാനാണ് തങ്ങളെ രക്ഷിച്ചതെന്ന് ഖുശ്‌ബു പറഞ്ഞു. ഇത് അപകടമല്ലെന്നും കോൺഗ്രസിന്റെയും ദ്രാവിഡ പാർട്ടിയുടെയും വൃത്തികെട്ട രാഷ്ട്രീയമാണെന്നും ട്വിറ്ററിലെ ബിജെപി ആരാധകർ ആരോപിക്കുന്നു. ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പരിശോധിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!