ബിജു മേനോനും പാർവതിയും ഷറഫുദ്ദീനും പ്രധാന താരങ്ങളാകുന്ന പുതിയ ചിത്രം ആരംഭിച്ചു

ബിജു മേനോനും പാര്‍വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന താരങ്ങളാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം പാലായിൽ ആരംഭിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് ആണ്. ബൊളിവുഡിലും, മലയത്തിലും ഛായാഗ്രാഹകൻ ആയി പ്രവർത്തിച്ച സാനുവിൻറെ ആദ്യ സംവിധാന ചിത്രമാണിത്. ജി ശ്രീനിവാസ റെഡ്ഡി ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത് യാക്‌സണ്‍ ഗാരി പെരേര- നേഹാ നായര്‍ സംഘമാണ്.

ചിത്രത്തിൻറെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണ സെറ്റിലെ ചിത്രങ്ങൾ പാർവതി ഇന്നലെ ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റു൦ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!