ദൃശ്യം 2 സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ സെപ്റ്റെംബർ 21ന് ആരംഭിച്ചു. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം. ഇപ്പോൾ ചിത്രത്തിൻറെ ഡബ്ബിങ് ജോലികൾ പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃശ്യം 2 .
കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കിയാണ് ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ ഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ഇവരെ കൂടാതെ മുരളി ഗോപിയും ചിത്രത്തിൽ പ്രധാനതാരമായി എത്തുന്നു.