അന്ധഗാരത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

തമിഴ് ത്രില്ലര്‍ സിനിമയായ അന്ധഗാരത്തിൻറെ പുതിയ പോസ്റ്റർ  റിലീസ് ചെയ്തു. ഒ.ടി.ടി. റിലീസായി നെറ്റ്ഫ്ലിക്സിൽ നവംബർ 24ന് ആണ് ചിത്രം റിലീസ് ചെയ്യുക. നവാഗതനായ വി. വിഘ്‌നരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് അന്ധഗാരം.

സംവിധായകന്‍ അറ്റ്‌ലിയുടെ എ ഫോര്‍ ആപ്പിള്‍ പ്രൊഡക്ഷന്‍സ് മറ്റ് രണ്ട് നിര്‍മാണ കമ്ബനികളായ പാഷന്‍ സ്റ്റൂഡിയോസ്, ഒ2 പിക്‌ചേഴ്‌സ് എന്നിവയുമായി ചേര്‍ന്നാണ് അന്ധകാരത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിന്റെ കൈദിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അര്‍ജുന്‍ ദാസാണ് അന്ധകാരത്തില്‍ നായകന്‍. ഏപ്രിലിലാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. സൂപ്പര്‍നാച്യൂറല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കും അന്ധകാരമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!