ഹോളിവുഡിൽ ചുരുങ്ങിയ കല കൊണ്ട് ശ്രദ്ധ നേടിയ താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ പ്രിയങ്ക പ്രധാന താരമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായണ് “വി കാന്‍ ബി ഹീറോസ്”. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ 2021 ൽ റിലീസ് ചെയ്യും.
പെഡ്രോ പാസ്കല്‍, ക്രിസ്റ്റ്യന്‍ സ്ലേറ്റര്‍, ബോയ്ഡ് ഹോല്ബ്രൂക്ക് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ‘ദി അഞ്വഞ്ചേഴ്സ് ഓഫ് ഷാര്‍ക് ബോയ് ആന്‍ഡ് ലാവാഗേൾ’ എന്ന ചിത്രത്തിൻറെ സീക്വല്‍ ആണ് ഈ ചിത്രം. റോബര്‍ട്ട് റോഡ്രിഗസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.