ഹാസ്യനടി ഭാരതി സിംഗിനെയും ഭർത്താവിനെയും മയക്കുമരുന്ന് വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു

മണിക്കൂറുകൾ നീണ്ട ചോദ്യത്തിനൊടുവില ബോളിവുഡ് ഹാസ്യ താരം ഭാരതി സിങ്ങിനെയും ഭർത്താവ് ഹർഷ് ലിംബാച്ചിയയും മയക്കുമരുന്ന് വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയിരുന്നു. ഇരുവരും കഞ്ചാവ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതോടെയാണ് വീട്ടിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്ന് വൻ തോതിലുള്ള കഞ്ചാവ് പിടികൂടി. നാർകോട്ടിക്‌സ് വിഭാഗം കഴിഞ്ഞ ദിവസം വൻ തോതിൽ കഞ്ചാവ് വിതരണം നടത്തുന്ന ആളെ പിടികൂടിയിരുന്നു. ഭാരതിയെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ ആണ് അന്വേഷണ സംഘത്തിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!