സഞ്ജയ് ദത്ത് നായകനായ ടോർബാസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗിരീഷ് മാലിക്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നർഗിസ് ഫക്രി ആണ് ചിത്രത്തിലെ നായിക. ചില ബോളിവുഡ് ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ, ടോർബാസ് ഡിസംബർ 11 ന് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കും.തീവ്രമായ ഡയലോഗുകളുള്ള ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
https://www.youtube.com/watch?v=stbAOQiNMdk&feature=emb_title
ടോർബാസ് ഉടൻ തന്നെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് സഞ്ജയ് ദത്ത് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.ചിത്രത്തിൻറെ ട്രെയ്ലർ അദ്ദേഹം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു നർഗീസ് ഫക്രി, സഞ്ജയ് ദത്ത് എന്നിവർ ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്. മൂന്ന് വർഷം മുമ്പ്, 2017 ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.