ഗര്‍ഭിണിയായി ഷൂട്ടിങ്ങിനെത്തി അനുഷ്‌ക ഷര്‍മ്മ

ബോളിവിഡ് താരം അനുഷ്‌ക ഷര്‍മ്മയുടെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ചിത്രം സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. അനുഷ്‌ക ഷര്‍മ്മയും ഭര്‍ത്താവ് വിരാട്ട് കോലിയും അവരുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ്.

ദുബായിയിലായിരുന്ന അനുഷ്‌ക അടുത്തിടെയാണ് മുംബൈലേക്ക് തിരിച്ചെത്തിയത്. കോലിക്കൊപ്പം ഐപിഎല്‍ 2020നായാണ് താരം ദുബായിയില്‍ പോയിരുന്നത്. പരസ്യ ചിത്രീകരണത്തിനായി അനുഷ്‌ക തന്റെ വാനിറ്റി വാനില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. കൊവിഡ് വ്യാപനമുള്ളതിനാല്‍ മാസ്‌ക് ധരിച്ചാണ് അനുഷ്‌ക ഷൂട്ടിങ്ങിനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!