മകളുടെ ജന്മദിനാഘോഷം ഗംഭീരമാക്കിയതില്‍ നന്ദി അറിയിച്ച് സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്ജുന്. മകളുടെ ജന്മദിനം മറക്കാനാവാത്ത വിധം ആഘോഷമാക്കിയ മൈത്രി മൂവി മേക്കേഴ്സിന്റെയും, രവി ഗരു, നവീന്‍ ഗരു, ചെറി ഗരു എന്നിവരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു താരം നന്ദി രേഖപ്പെടുത്തിയത്.
നവംബര്‍ 21നായിരുന്നു അല്ലു അര്‍ജുന്റെയും സ്നേഹയുടെയും മകള്‍ അര്‍ഹയുടെ പിറന്നാള്‍. ‘മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ മൈ അര്‍ഹ. നീ നല്കുന്ന അളവില്ലാത്ത സ്നേഹത്തിനും സന്തോഷത്തിനും നന്ദി. എന്റെ മാലാഖ കുട്ടിയ്ക്ക് മനോഹരമായ പിറന്നാള്‍ദിന ആശംസള്’ എന്ന് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും കുറിച്ചുകൊണ്ടായിരുന്നു അല്ലു അര്ജുന് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.