ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നാണ് നെറ്റ്ഫ്ളിക്ക്സ്. നെറ്റ്ഫ്ളിക്സ് ബഹിഷ്കരിക്കുക എന്ന ആഹ്വാനവുനായി സംഘപരിവാര്‍ ട്വിറ്റര്‍ ക്യാംപെയിന് ആരംഭിച്ചു . മീരാ നായര്‍ സംവിധാനം ചെയ്ത ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന മിനി വെബ് സീരിസിലെ ചുംബന രംഗമാണ് ചില സംഘപരിവാറിനെ ചൊടിപ്പിച്ചത്.
ലത മെഹ്റ എന്ന കഥാപാത്രം കബീര്‍ എന്ന കഥാപാത്രത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ചുംബിക്കുന്ന രംഗം സീരിസിലുണ്ട്. ഒരു മുസ്ലീം കഥാപാത്രം ഹിന്ദു കഥാപാത്രത്തെ ക്ഷേത്രത്തില്‍ വെച്ച് ചുംബിക്കുന്നതിലൂടെ മതവികാരം വൃണപ്പെടുമെന്നും രംഗം ലൗ ജിഹാദിനനകൂലമാണെന്നുമാണ് പ്രതിഷേധകരുടെ വാദം.
നെറ്റ്ഫ്ളിക്സ് ബഹിഷ്കരിക്കുക എന്ന ആഹ്വാനവുനായി പ്രമുഖ ബിജെപി നേതാവ് ഗൗരവ് ഗോയലും രംഗത്തെത്തിയിട്ടുണ്ട്. ‘ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോം ഹിന്ദു ദൈവങ്ങളെ മനപൂര്‍വ്വം അപമാനിക്കുകയാണെങ്കില്‍ ഐപിസി 295 എ വകുപ്പ് പ്രകാരം പരാതി നല്‍കണം. കുറ്റവാളികളെ നിയമം ശിക്ഷിക്കും’ ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.