ഹരീഷ് ശിവരാമന്റെ പുതിയ കവര്‍ സോങ് ‘ഹരിചന്ദന മലരിലെ’ പുറത്ത്

ഹരീഷ് ശിവരാമന്റെ ആലാപന ശൈലി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഹരീഷ് തന്റെ പുതിയ കവര്‍ സോങ് പുറത്തുവിട്ടിരിക്കുകയാണ്. മഞ്ജു വാര്യരുടെ കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘ഹരിചന്ദന മലരിലെ’ എന്ന ഗാനത്തിന്റെ കവറുമായാണ് ഹരീഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

കണ്ണെഴുതി പൊട്ടും തൊട്ടിലെ ഗാനങ്ങള്‍ സിനിമ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഹരിചന്ദന മലരിലെ എന്ന പാട്ടിന്റെ ഈണവും, ഭംഗിയും ഒട്ടും കുറയാതെ തന്നെയാണ് ഹരീഷ് കവര്‍ ചെയ്തിരിക്കുന്നത്. ഹരീഷ് ആലപിച്ച ഗാനത്തിലെ കോറസ് പാടിയിരിക്കുന്നത് സായ് മാളവികയും, കൃതി സൗന്തറുമാണ്. ആര്‍.ആര്‍ വിഷ്ണുവാണ് കവറിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!