ബോളിവുഡ് ചിത്രം “ബാഡ് ബോയി”ൽ നായികയായി അമ്രിൻ ഖുറേഷി

പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ മകളായ അമ്രിൻ ഖുറേഷി ബോളിവുഡിൽ. ഹിന്ദി സിനിമയിലെ പ്രമുഖ സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ “ബാഡ് ബോയ് ” എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്. തെലുങ്കിൽ വൻവിജയം നേടിയ “സിനിമാ ചൂപിസ്ത മാവ ” എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ ചിത്രം. മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ് ചക്രവർത്തിയാണ് സിനിമയിൽ അമ്രിന്റെ നായകൻ.

സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിൻ ഖുറേഷി നായികയായി കരാർ ഒപ്പിട്ടു. അല്ലു അർജ്ജുന്റെ ബ്ലോക്ക് ബസ്റ്റർ സിനിമ ” ജൂലൈ “യുടെ ഹിന്ദി റീമേക്കിലാണ് അമ്രിൻ നായികയാകുന്നത്. അന്തോണി ഡി സൂസയാണ് സംവിധായകൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!