ക്രിസ്റ്റഫര്‍ നോളന്റെ ‘ടെനറ്റ്’; ഇന്ത്യയില്‍ ഡിസംബര്‍ നാലിന് റിലീസ് ചെയ്യും

ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ ‘ടെനറ്റ്’ ഇന്ത്യയില്‍ ഡിസംബര്‍ 4നെത്തും. വാര്‍ണര്‍ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിലെ നടി ഡിംപിള്‍ കപാടിയ ആണ് പുറത്തു വിട്ടത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

ടെനറ്റ് 2020 നവംബറില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ തുറക്കാന്‍ വൈകുന്നതില്‍ ചിത്രത്തിന്റെ റിലീസ് തീയതിയും നീട്ടി വെക്കുകയായിരുന്നു. ചിത്രം അന്തരാഷ്ട്രതലത്തില്‍ റിലീസ് ചെയ്ത് 13 ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നത്. ക്രിസ്റ്റഫര്‍ നോളന് ഏറെ ആരാധകര്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും കൊവിഡ് സാഹചര്യത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രം എത്രമാത്രം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!