ഷാജി അസീസ് അർജുൻ അശോകൻ സംയുക്ത വർമ്മ എന്നിവരെ പ്രധാനതാരങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് വൂൾഫ്. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ജി.ആര്. ഇന്ദുഗോപനാണ് ചിത്രത്തിൻറെ രചന നിര്‍വഹിച്ചിരിക്കുന്നത്. ‘ഷേക്സ്പിയർ എം. എ. മലയാളം’, ഒരിടത്തൊരു പോസ്റ്റ് മാൻ, എന്നീ ചിത്രങ്ങൾ ഒരുക്കിയ ഷാജിയുടെ മൂന്നാമത്തെ ചിത്രമാണിത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫായിസ് സിദ്ദീഖാണ്. ഹരിനാരായണനാണ് ഗാനത്തിന്റെ രചയിതാവ്. ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.