മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന സന്തോഷ് ശിവൻ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ചിത്രത്തിലെ ആദ്യ ഗാനം ഈ മാസം 27ന് റിലീസ് ചെയ്യും. ഗാനത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജു വാര്യർ ആണ്.
കിം കിം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങുക.അന്തഭദ്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ശിവൻ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. അതിനാൽ തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. സൗബിൻ ഷഹീർ, എസ്തർ അനിൽ, അജു വർഗീസ്, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.