ജി അശോക് സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘ദുര്‍ഗാമതി’. സിനിമയുടെ ട്രെയ്ലർ നാളെ ആമസോൺ പ്രിമേ വീഡിയോയിൽ റിലീസ് ചെയ്യും. 2018ല്‍ പുറത്തിറങ്ങിയ അനുഷ്ക ഷെട്ടി ചിത്രം ‘ഭാഗമതി’ എന്ന തെലുങ്കു ചിത്രത്തിന്റെ ഹിന്ദി റീമെയ്ക്കാണ് ‘ദുര്‍ഗാമതി’
ബോളിവുഡ് താരം ഭൂമി പഡ്നേക്കർ ആണ് ചിത്രത്തിലെ പ്രധാന താരത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 11ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. അര്‍ഷദ് വാര്‍സി, ജിഷു സെന്‍ഗുപ്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. അക്ഷയ് കുമാര്‍, ബൂഷന്‍ കുമാര്‍, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ.