അന്ധാദുൻറെ മലയാളം റീമേക്കിൽ പൃഥ്വിരാജ് നായകൻ

2018 അവസാനം ബോളിവുഡിൽ റിലീസ് ആയി വലിയ കളക്ഷൻ നേടിയ ചിത്രമാണ് അന്ധാദുൻ. പ്രമേയം കൊണ്ടും, അവതാരം രീതി കൊണ്ടും, തിരക്കഥയിലെ മികവ്കൊണ്ടും ചിത്രം നിരൂപകരുടെയും പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇപ്പോൾ ചിത്രം മലയാളത്തിലേക്ക് റീമേക് ചെയ്യാൻ ഒരുങ്ങുകയാണ്. ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ.

മമത മോഹൻദാസ് അഹാന കൃഷ്ണ ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 2018ൽ റിലീസ് ചെയ്ത ചിത്രം തമിഴിലും റീമേക് ചെയ്യുന്നുണ്ട്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!