മീര മിഥുനെതിരെ വിമർശനവുമായി നടി ഖുശ്ബു രംഗത്ത്. ട്വിറ്ററിലൂടെയാണ് തരാം വിമർശിച്ചത്. മീരയുടെ പേരെടുത്ത് പറയാതെയാണ് വിമർശനം. ഖുശ്ബു സഞ്ചരിച്ചിരുന്ന കാർ ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടം വ്യാജമാണെന്ന് നദി മീര ഉൾപ്പടെ നിരവധിപേർ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഖുശ്ബു ഇപ്പോൾ എത്തിയിരിക്കുന്നത്. “ഒരു വ്യക്തി ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരു ദുരന്തമാണെന്ന് തെളിയിച്ച് ശ്രദ്ധ നേടാനായി നാടകങ്ങള്‍ കളിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധയും നേടാന്‍ പ്രയത്നിക്കുന്നു. ഞാന്‍ എന്ത് ചെയ്യും?” എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
”ഞാന്‍ സത്യം പറയും, സത്യം നിങ്ങള്‍ക്ക് കയ്പ്പാണ്. നിങ്ങളുടെ ശ്രദ്ധ നേടേണ്ട ആവശ്യം എനിക്കില്ല. നിങ്ങള പോലുള്ള വ്യാജന്മാരെ ഞാന്‍ പരസ്യമായി തുറന്നു കാട്ടാറുണ്ട്. സത്യത്തില്‍ നിങ്ങളാല്‍ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്” എന്നാണ് മീര മറുപടിയായി ടീറ്റ് ചെയ്തത്….