ആമസോണ്‍ ഒറിജിനല്‍ സീരീസ് സണ്‍സ് ഓഫ് ദ സോയ്ല്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ ട്രെയ്ലര് പുറത്തിറങ്ങി. പ്രോ കബഡി ലീഗിന്റെ ഏഴാം സീസണിലൂടെയുള്ള ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ യാത്രയാണ് ഈ സീരീസിലൂടെ പറയുന്നത്. ടീം ഉടമയും നടനുമായ അഭിഷേക് ബച്ചന്റെ വിവരണത്തിലൂടെ കഥ പറയുന്നത്.
ടീമിന്റെ പോരാട്ടത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും കഠിന പരിശ്രമങ്ങളുടെയും ധീരതയുടെയും അഭിവേശത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം തന്നെ ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളും കോച്ചുകളും അങ്ങനെ ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് കുടുംബവുമായി ബന്ധപ്പെട്ടവരെല്ലാം പരിപാടിയില്‍ അണിനിരക്കുന്നുണ്ട്ബാഫ്റ്റ സ്കോട്ട്ലാന്‍ഡ് പുരസ്കാരം രണ്ടുവട്ടം നേടിയ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ബ്രിട്ടീഷ് സംവിധായകനുമായ അലെക്സ് ഗെയ്ലാണ് സണ്‍സ് ഓഫ് ദ സോയ്ല്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് സംവിധാനം ചെയ്യുന്നത്. .