ആശ ശരത്തിൻറെ മകൾ ഉത്തര ശരത് അഭിനയത്തിലേക്ക് കടക്കുന്ന ആദ്യ ചിത്രമാണ് ഖെദ . മനോജ് കാന ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അമ്മയോടൊപ്പമാണ് ഉത്തര ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോൾ സിനിമയുടെ ലൊക്കേഷനിൽ പിറന്നാൾ ആഘോഷോച്ചിരിക്കുകയാണ് താരം. പിറന്നാളിന് നിറിയാനി വിളംബിയൻ താരം ജന്മദിനം ആഘോഷിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ബിരിയാണി നൽകിയാണ് ഇത്തവണ ഉത്തര ജനദിനം ആഘോഷിച്ചത്. .
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന പൂജാ ചടങ്ങിൽ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സുധീര്‍ കരമന തുടങ്ങിയവർ പങ്കെടുത്തു. ബെന്‍സി നാസർ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിർമിക്കുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസഥാന അവാർഡ് നേടിയ കെഞ്ചിരയുടെ സംവിധായകൻ ആണ് മനോജ് കാന.