ബോളിവുഡ് ചിത്രം ബോബ് ബിശ്വാസിൽ വമ്പൻ മേക്കോവറിൽ അഭിഷേക് ബച്ചൻ

തന്റെ ക്രൈം ത്രില്ലർ ചിത്രമായ ബോബ് ബിശ്വാസിന്റ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുന്നതിനായി നടൻ അഭിഷേക് ബച്ചൻ തിങ്കളാഴ്ച കൊൽക്കത്തയിലേക്ക് തിരിച്ചു. ഇപ്പോൾ ചിത്രത്തിലെ അഭിഷേകിൻറെ പുതിയ ലുക് ലീക്ക് ആയി. വണ്ണം വെച്ചുള്ള ലുക് സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ. 2019 നവംബറിൽ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസ് ആയ റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2020 ഫെബ്രുവരിയിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ അതിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി. വിദ്യാ ബാലൻ നായികയായ കഹാനി എന്ന ചിത്രത്തില്‍ സാശ്വത ചാറ്റര്‍ജി അഭിനയിച്ച കഥാപാത്രമാണ് ബോബ് ബിശ്വാസ്.

ബോബ് ബിശ്വാസിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പറയുന്നത്. ചിത്രങ്ങട സിംഗ്, അമർ ഉപാധ്യായ, ദീപരാജ് റാണ, പുരാബ് കോഹ്‌ലി, ടീന ദേശായി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നവാഗത സംവിധായകൻ ദിയ അന്നപൂർണ ഘോഷ് സംവിധാനം ചെയ്യുന്ന ‘ബോബ് ബിശ്വാസ്’ എഴുതിയിരിക്കുന്നത് സുജോയ് ഘോഷ് ആണ്. ഈ ചിത്രം ഗൗരി ഖാൻ, സുജോയ് ഘോഷ്, ഗൗരവ് വർമ ​​എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. .

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!