നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുമാരി. ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് നിർമിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് നിർമൽ തന്നെയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പേരിൽ ഒരുങ്ങുന്ന ചിത്രം ഹൊറർ ത്രില്ലർ ആണ് .
സിനിമയുടെ ഛായാഗ്രഹണം ജിഗ്മെ ടെൻസിങ് ആണ്.ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിൻറെ മോശം പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രണം ആണ് നിർമൽ സംവിധാനം ചെയ്ത ആദ്യ ചിത്രം.