ജനാധിപത്യ രാഷ്ട്രത്തിലെ അവാര്‍ഡുകളിലെ ആചാരങ്ങളെ വിമർശിച്ച് ഹരീഷ് പേരടി

മലയാളം തമിഴ് സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന നടനാണ് ഹരീഷ് പേരടി. കൂടാതെ സാമൂഹികമായ ഓരോ വിഷയത്തെ കുറിച്ചും അഭിപ്രായം രേഖപ്പെടുത്തി താരം ശ്രദ്ധേയനാവാറുണ്ട്. ഇപ്പോഴിതാ ജനാധിപത്യ രാഷ്ട്രത്തിലെ അവാര്‍ഡുകളിലെ ആചാരങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിച്ചത്.

‘ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവാര്‍ഡുകളിലെ ആചാരങ്ങള്‍. നായകനും നായികയും നല്ല നടി, നടന്‍മാര്‍, മറ്റുള്ളവര്‍ സഹനടന്‍, സഹനടി, അങ്ങനെ.. അങ്ങനെ… ഒരു സിനിമയില്‍, നാടകത്തില്‍ ആരാണോ നന്നായി അഭിനയിച്ചതെങ്കില്‍ അവരായിരിക്കണം നല്ല നടിയും നടനും. ഒരു കലാ പ്രകടനത്തില്‍ കൂടുതല്‍ നേരം നില്‍ക്കുന്നവര്‍ക്കാണ് അവാര്‍ഡുകളെങ്കില്‍ ജീവിതത്തില്‍ കൂടുതല്‍ കാലം ജീവിക്കുന്നവരായിരിക്കും നല്ല മനുഷ്യര്‍ കുറച്ച് കാലം ജീവിക്കുന്നവര്‍ സഹമനുഷ്യര്‍.

അങ്ങനെയാണോ? അങ്ങനെയല്ലന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. ഉദാഹരണങ്ങള്‍-താഴ്വാരത്തിലെ ഏറ്റവും നല്ല നടന്‍ ശങ്കരാടി ചേട്ടനാണ്. കിംങ്ങിലെയും വെള്ളാനകളുടെ നാടിലെയും ഏറ്റവും നല്ല നടന്‍ കുതിരവട്ടം പപ്പുവേട്ടനാണ്. ഇന്ത്യന്റുപ്പിയിലെ തിലകന്‍ ചേട്ടനും കല്‍പന ചേച്ചിയുമാണ് നടി നടന്‍മാര്‍. അര പട്ടകെട്ടിയ ഗ്രാമത്തിലെ സുകുമാരിചേച്ചിക്ക് ദേശീയതലത്തില്‍ സഹനടിയുടെ അവാര്‍ഡായിരുന്നു. കലയിലെ അംഗികാരങ്ങളുടെ അന്ധവിശ്വാസങ്ങള്‍ മാറാനുളള സമയമായിരിക്കുന്നു’.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!