രഞ്ജിത് ശങ്കർ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സണ്ണി. സിനിമയുടെ ആദ്യ ടീസർ ഇന്നലെ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത് . ശങ്കർ ശർമ്മ സംഗീതം നിര്വഹിക്കുനന് ചിത്രത്തിൻറെ ഛായാഗ്രാഹകൻ മധു നീലകണ്ഠന് ആണ്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ഷെമീര്‍ മുഹമ്മദ് ആണ് ചിത്രത്തിൻറെ എഡിറ്റിങ് നിർവഹിക്കുന്നത്.
സണ്ണിയിൽ ജയസൂര്യ ഒരു സംഗീതജ്ഞനായാണ് എത്തുന്നത്. പുണ്യാളന് അഗര്‍ബത്തീസ്, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, പ്രേതം 2, സുസു സുധീ വാത്മീകം. ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.