ഇന്ന് നടി അനിഖയ്ക്ക് പതിനാറാം ജന്മദിനം

മലയാളം, തമിഴ് ഭാഷകളിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അനിഖാ സുരേന്ദ്രൻ. 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ (2015), വിശ്വാസ്വം (2019) എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി ഇപ്പോൾ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!