സന്ദീപ് ഉണ്ണികൃഷ്‍ണനായി അദിവി സേഷ്: മേജറിലെ ആദ്യ മേക്കിങ് വീഡിയോ പുറത്തുവിട്ടു

തെലുഗ് നടൻ ആദിവി ശേഷ് 26/11 രക്തസാക്ഷി മേജർ സന്ദീപ് ഉണ്ണി കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മേജർ. ഇന്ന് രാവിലെ മേജർ നിർമ്മാതാക്കൾ ഫസ്റ്റ് ലുക്ക് ടെസ്റ്റ് പുറത്തിറക്കി, കൂടാതെ ഒരു വിഡിയോയും അവർ പങ്കുവച്ചു. അതിൽ 26/11 മുംബൈ ഭീകരാക്രമണത്തിനിടെ സന്ദീപ് ഉണ്ണി കൃഷ്ണന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും മേജറിന്റെ മാതാപിതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും ഒരു സിനിമ നിർമ്മിക്കാൻ പ്രചോദനം ഉൾക്കൊണ്ടതിനെക്കുറിച്ച് ആദിവി ശേഷ് സംസാരിക്കുന്നതായി കാണാം . മേജറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസംബർ 17 ന് പുറത്തിറക്കും.

അദ്ദേഹം എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നും അദവി പറഞ്ഞു. സൂപ്പർ സ്റ്റാർ മഹേഷ് ബാബു, എ + എസ് എന്റർടൈൻമെന്റ്സ് എന്നിവരാണ് മേജർ നിർമിക്കുന്നത്. മേജർ എന്ന ചിത്രം തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് ശശി കിരൺ ടിക്ക ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!