കേശു ഈ വീടിൻറെ ഐശ്വര്യം എന്ന ദിലീപ് ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാന്ധി സ്ക്വയർ. സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമവും എറണാകുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ നടന്നു. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ നമിത പ്രമോദ് ആണ് നായികയായി എത്തുന്നത്. ജാഫർ ഇടിക്കിയും ചിത്രത്തിൽ പ്രധാനതാരനായി എത്തുന്നു.
ജേക്സ് ബിജോയ് പശ്ചാത്തല സംഗീതമൊരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത് നാദിർഷ ആണ്. സിനിമയുടെ ഛായാഗ്രാഹകൻ റോബി വര്‍ഗീസ് രാജ് ആണ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിർമിക്കുന്നത്. കുട്ടിക്കാനവും മുണ്ടക്കയവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. നാദിർഷയുടെ നാലാമത്തെ ചിത്രമാണിത്.