മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റ ഏറ്റവും വലിയ ആഗ്രഹമാണ് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്നത്. പല അവസരങ്ങളിലും മഞ്ജു തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുമുണ്ട്. . ഇപ്പോഴിത മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ദി പ്രീസ്റ്റിലാണ് മഞ്ജു മമ്മുക്കക്കൊപ്പം വെള്ളിത്തിരയിലെത്തുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂട്ടിയ്ക്കൊപ്പമുള്ള മഞ്ജുവിന്റെ പഴയകാല ചിത്രമാണ്. ഏകദേശം 25 കൊല്ലം പഴക്കമുള്ള ചിത്രത്തിൽ നർത്തകിയുടെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമായിരുന്നു മഞ്ജുവിന്റ സിനിമയിലേക്കുള്ള പ്രവേശനം. എന്നാൽ അന്നത്തേക്കാൾ കൂടുതൽ ചെറുപ്പമായിരിക്കുകയാണ് മമ്മൂട്ടിയെന്നാണ് ആരാധകരുടെ അഭിപ്രായം. മെഗാസ്റ്റാറിന്റേയും ലേഡിസൂപ്പർ സ്റ്റാറിന്റേയും പഴകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. കൂടാതെ മഞ്ജുവാര്യരുടെ മേക്കോവർ ചിത്രം പുറത്തു വന്നിരുന്നു. പച്ച നിറത്തിലുളള വസ്ത്രത്തിൽ അതീവ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.