നടൻ ബാലയുടെ പിതാവ് ഡോ. ജയകുമാർ നിര്യാതനായി

ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയും സംവിധായകനും നിർമ്മാതാവുമായ ഡോ. ജയകുമാർ ഇന്ന് ചെന്നൈയിൽ നിര്യാതനായി. സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെൻഡറി മേഖലയിൽ നിരവധി പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ള അദ്ദേഹം മലയാളം , തമിഴ് ചലച്ചിത്ര നടൻ ബാലയും പ്രശസ്ത തമിഴ് സംവിധായകൻ ശിവയുടെയും അച്ഛൻ ആണ്.

പിതാവിൻറെ മരണവാർത്ത നടൻ ബാലയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. അച്ഛൻറെ ചിത്രം പങ്കുവച്ച തരാം ഒരു കുറിപ്പും പോസ്റ്റ് ചെയ്തു. ‘ഞാന്‍ നടനാവാനുള്ള ഒരു കാരണം അച്ഛനാണ്. കാരണം എന്നിലെ കല തിരിച്ചറിഞ്ഞത് അച്ഛനാണ്. കുറച്ച് മിനിറ്റുകള്‍ക്ക് മുൻപ് അദ്ദേഹം വിട പറഞ്ഞു. അച്ഛന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു’. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!