നടി ജാക്വലിൻ ഫെർണാണ്ടസ് ധർമ്മശാലയിൽ വരാനിരിക്കുന്ന ഹൊറർ കോമഡി ഭൂത് പോലീസിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയാക്കി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഒരു ചിത്രവും താരം പങ്കുവച്ചു.
സെയ്ഫ് അലി ഖാൻ, അർജുൻ കപൂർ, യാമി ഗൗതം എന്നിവരോടൊപ്പമാണ് അവർ ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്. പവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധർമ്മശാല, പാലംപൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം. രമേശ് തൗറാനിയും അക്ഷയ് പുരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രൺവീർ സിങ്ങിനൊപ്പം അഭിനയിക്കുന്ന രോഹിത് ഷെട്ടിയുടെ “സർക്കസ്” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സൽമാൻ ഖാന്റെ നായികയായി “കിക്ക് 2” വിലും തരാം തന്നെയാണ്.