പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡിസംബര്‍ 2ന് പുറത്തിറങ്ങും. തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പാ രഞ്ജിത്ത് അറിയിച്ചിരിക്കുന്നത്. ആര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാ പാത്രം. ആര്യയുടെ 30-ാമത്തെ ചിത്രം കൂടിയാണിത്. ‘സല്പ്പെട്ട’ എന്നാണ് ചിത്രത്തിന്റെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്ന തീയതി നടന് ആര്യയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് മുമ്പ് ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഷൂട്ടിങ്ങ് കഴിഞ്ഞെന്നും ആര്യ അറിയിച്ചിരുന്നു. ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. നടന് സന്തോഷ് പ്രതാപും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.