ബോളിവുഡ് താരം രാഹുൽ റോയ് ഗുരുതരാവസ്ഥയിൽ. 1990 ൽ മഹേഷ് ഭട്ട് നിർമിച്ച ഹിറ്റ് ചിത്രം ആഷിഖിയിലെ നടനാണ് രാഹുൽ റോയ്. എൽഎസി-ലിവ് ദ ബാറ്റിൽ ഇൻ കാർഗിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് 52 കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
കാർഗിലിലായിരുന്നു ചിത്രീകരണം. പ്രദേശത്തെ പ്രതികൂല കാലാവസ്ഥയാണ് രാഹുലിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്നാണ് റിപ്പോർട്ട്. രാഹുലിനെ കാർഗിലിൽ നിന്ന് ശ്രീനഗറിലേക്കും അവിടെ നിന്ന് നാനാവതി ആശുപത്രിയിലേക്കും മാറ്റി.