തായ് ഗുഹയിലെ രക്ഷാപ്രവർത്തന സിനിമ ’തെർട്ടീൻ ലിവ്‌സ്’ ഒരുങ്ങുന്നു

തായ് ഗുഹയിലെ കുട്ടികളുടെ രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ഓസ്‌കർ ജേതാവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ റോൺ ഹോവാർഡാണ് സിനിമ ഒരുക്കുന്നത്.

’തെർട്ടീൻ ലിവ്‌സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം മാർച്ചോടെ ആരംഭിക്കും. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് ചിത്രീകരണം ആരംഭിക്കുക. ഓസ്‌കർ ജേതാവ് ബ്രയാൻ ഗ്രേസർ, പി.ജെ. വാൻ സാൻഡ്വിജ്ക്, ഗബ്രിയേൽ ടാന, കരൻ ലണ്ടർ എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചെലവ് 96 ലക്ഷം ഡോളർ (ഏകദേശം 71 കോടി രൂപ) ആണ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!