കെ ജി എഫ് നിർമാതാക്കൾ ഹോംബാലെ ഫിലിംസ് പുതിയ ചിത്രവുമായെത്തുന്നു

മെഗാഹിറ്റ് ചിത്രം കെജിഎഫിന് ശേഷം ബഹുഭാഷാ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തുകയാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഡിസംബര്‍ 2ന് ഉച്ചയ്ക്ക് 2.00 മണിക്ക് പ്രഖ്യാപിക്കും.

അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1 വൻ വിജയമാണ് കൈവരിച്ചത്. കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് മൂന്നാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം. മൂന്ന് ചിത്രങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഇറക്കുന്ന ആദ്യ നിര്‍മാണ കമ്പനിയാണ് വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!