സുഹൃത്തിന്റെ വിവാഹത്തിൽ തിളങ്ങി നസ്രിയയും ഫഹദും

താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചെത്തിയ ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് നസ്രിയയും ഫഹദും ഒന്നിച്ചെത്തിയത് . വളരെ ലളിതമായിട്ടായിരുന്നു താരങ്ങൾ ചടങ്ങിനെത്തിയത്. വധു-വരന്മാർക്ക് ആശംസകൾ നേർന്നു ഇവരുടെ വീട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമായിരുന്നു ഇരുവരും വേദിവിട്ടത്. ആഷ് നിറത്തിലുള്ള ചുരിദാർ ധരിച്ച് സിമ്പിൾ ലുക്കിലായിരുന്നു വിവാഹത്തിന് നസ്രിയ എത്തിയത്. പുൾ ഓവറായിരുന്നു ഫഹദിന്റെ വേഷം. തല മറച്ചു കൊണ്ടാണ് താരം വിവാഹത്തിന് എത്തിയത്. വിവാഹത്തിൽ പങ്കെടുത്ത വീഡിയേ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയയും ഫഹദും ബിഗ് സ്‌ക്രീനിൽ ഒന്നിച്ച് വരികയാണിപ്പോൾ. ഫെബ്രുവരി 14 ന് പ്രദർശനത്തിനായി എത്തുന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!