പൃഥ്വിരാജ് നിർമിക്കുന്ന പുതിയ ചിത്രം; ‘കുരുതി’ 

പൃഥ്വിരാജ് നിർമിക്കുന്ന പുതിയ ചിത്രത്തിന് കുരുതി എന്ന് പേര് നൽകി. കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് പൃഥ്വിരാജ് വിവരം അറിയിച്ചിരിക്കുന്നത്. കുരുതി ഡിസംബര്‍ 9ന് ചിത്രീകരണം തുടങ്ങും.

സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം മനു വാര്യരാണ് സംവിധാനം. അനീഷ് പള്ളിയലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിൽ റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ​ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം . റഫീഖ് അഹമ്മദിന്റെ വരികൾ. ജേക്ക്സ് ബിജോയ് ആണ് സം​ഗീതം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!