ക്രിസ്റ്റഫര്‍ നോളന്റെ “ടെനെറ്റ്” ഡിസംബർ നാലിന് ഇന്ത്യയിൽ റിലീസ്

ലോകമെമ്പാടും ആരാധകരുള്ള സിനിമാ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളൻ. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഇന്ത്യയിൽ ഡിസംബർ നാലിന് റിലീസ് ചെയ്യും. ഇന്ത്യയിൽ നിലവിൽ തുറന്നിട്ടുള്ള തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും.

ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് നോളൻ പറയുന്നു.രാജ്യങ്ങള്‍ വ്യാപിച്ചിട്ടുള്ള ഒരു ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ.  ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!