സുരേഷ് ഗോപിയുടെ ‘കാവൽ’ കാവൽ ഒടിടി റിലീസ് ചെയ്യില്ല

സുരേഷ് ഗോപി ചിത്രം ‘കാവൽ’ റിലീസ് ചെയ്യുന്നത് തിയേറ്ററിലായിരിക്കും. ചിത്രം തിയേറ്ററിൽ കാണുന്നതിനു വേണ്ടി മാത്രം അണിയിച്ചൊരുക്കിയതാണെന്നും ജനം എന്ന് തിയേറ്ററിലെത്തുമോ അന്ന് സിനിമ റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ ഓഫീഷ്യൽ ഇൻസ്റ്റഗ്രാ പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിതിൻ‌ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നിർമിക്കുന്നത് ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ്. അഭിനയ രംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയുടെ മാസ് ആക്‌ഷൻ സിനിമയാണ് കാവൽ. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!