കാശിന് വേണ്ടി മാത്രം ചില സിനിമകൾ ചെയ്യാറുണ്ടെന്ന് നടൻ നവാസുദ്ദിൻ സിദ്ദിഖി. ’കാശിനു വേണ്ടി മാത്രം സിനിമകൾ ചെയ്യുന്നത് അത്ര മോശമായി തോന്നാറില്ല. അങ്ങനെ സിനിമകൾ ചെയ്യുന്നത് കൊണ്ടാണ് നല്ല സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുവാൻ സാധിക്കുന്നത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഉണ്ടായിരുന്നപ്പോൾ എല്ലാത്തരത്തിലുമുള്ള നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംഭാഷണത്തിൽ സംസ്കൃതവും, പാഴ്സി പാട്ടുകൾ വരെ ഉണ്ടായിരുന്നു. ഒരു നടനെന്ന നിലയിൽ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം’, നവാസുദിൻ പറഞ്ഞു
മന്റോ എന്ന സിനിമയിൽ ഞാൻ പ്രതിഭലം വാങ്ങിയില്ല. നല്ല രീതിയിലുള്ള പ്രതിഫലം വാങ്ങിച്ചു കൊണ്ട് മന്റോയ്ക്കു മുൻപും ശേഷവും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ചെയ്തത് കൊണ്ടാണ് മന്റോയിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുവാൻ സാധിച്ചത്. ഉറുദു എഴുത്തുകാരനായ സാദത്ത് ഹസ്സൻ മന്റോയുടെ ജീവിതത്തെ ആസ്പദമാക്കി നന്ദിത ദാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു മന്റോ. സിനിമയിലെ അഭിനയത്തിന് നവാസുദ്ദിൻ സിദ്ദിഖിക്ക് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.